Monday 29 July 2013

തിരോന്തോരം ഹര്‍ത്താല്‍










ഒരു തിരോന്തോരം ഹര്‍ത്താല്‍‍‍.

തിരുവനന്തപുരം മെഡിക്കല്‍കോളേജിലെ സര്‍ജിക്കല്‍‍‍ I.C.U വാര്‍ഡിലേക്ക്, ദേഹമാസകലം ബാണ്ടേജിട്ട ഒരു ചെറുപ്പക്കാരനെ അയാളുടെ ചില സുഹ്രുത്തുക്കള്‍ ചേര്‍ന്ന് സ്ട്രെച്ചറില്‍ഉന്തിത്തള്ളി കൊണ്ടുവന്നു കിടത്തി. ഒരു കണ്ണ് നീരുവന്നു തുറക്കാന്‍കഴിയാത്ത അവസ്ഥയില്‍‍ . പകുതിയടഞ്ഞ മറ്റേ കണ്ണുകൊണ്ട് അയാള്‍ചുറ്റും പരതിനോക്കുന്നുണ്ട്.

തലനാരിഴകൊണ്ട് മരണത്തില്‍നി്ന്നും രക്ഷപെട്ടതാണെന്ന് വ്യക്തം.
കൂട്ടുകാര്‍അയാളുടെ ചുറ്റുംകൂടി നിന്ന് ആശ്വസിപ്പിക്കുന്നു.

യെന്തരായാലും ജീവമ്പോയില്ലല്ല്...ഫാഗ്യം. എല്ലുകള് ത്വോനെ ഒടിഞ്ഞെന്നാണ് ലങ്ങേര് പറയണത്......ദ്യേവി കാത്തെന്നു പറഞ്ഞാമതിയല്ല്......"

"
യെവെന്‍റെ ഒയിഫിനെ അറിയിച്ചാഡേയ്....?”

വോ അണ്ണാ .....പയലകള് പെയ്യിറ്റണ്ട്... യെന്തിര് പാടാ....””

പെരെട്ട കൂതറ കെളവൈന്‍കേറി കുറുവേ ചാടിയതാണ് കലിപ്പായത്

ലങ്ങേര് കാഞ്ഞാഡേയ്...,,?”

വോ കായണ്......! ഒരിള്ളൂളം ച്വോര പോയി. അത്ര അന്നെ. യെന്നിട്ട് നിന്ന് ഡയലോഗ്കള് വിടണ ക്യേട്ടപ്പം രണ്ട് പള്ള്കള് വിളിക്യാനകൊണ്ട്ച്വറിഞ്ഞ് വന്നതാണ്...”

വോ.......... എന്തെരോ ആയിക്കൊണ്ട്പ്വോട്ടെഡേയ്... കാര്യങ്ങള് ഫങ്ങിയായി നടന്നത് പോരീ.....പ്വോലീസ്കാര് മെഡിക്കലി കൊണ്ടോന്നോണ്ട് ക്വൊള്ളാം....... ജന്നല്ലാശൂത്രീലോട്ടു യെങ്ങാനും കെട്ടിയെടിത്തിരിന്നെങ്കി....തള്ളേ....യെവയ്യെപ്പെഴേ കാഞ്ഞുപോയേനായിരിന്ന്...”

വോ...ഒള്ളഅന്നെ....അണ്ണാ.....’

വേദനകൊണ്ട് ചെറുപ്പക്കാരന്വീണ്ടും പരതി നോക്കുന്നു...

ബേഷാ വേദന ഒണ്ടാഡേയ്....?....കാണും......യെല്ലുകള് അല്ലീ പൊട്ടിയത്....”

കൂട്ടത്തില്‍മുതിര്‍ന്ന ഒരാള്‍രോഷം കൊണ്ടു........

കണ്ണന്തിരുവ്കള് കാണിക്ക്യാന്പോയിട്ടല്ലേഡേയ്.......ഹര്ത്താല് ദെവസം കീടങ്ങള്അടിച്ചിലെങ്കി യെന്തെര്.......യെവെന്‍റെ അമ്മായിയമ്മേരെ........പെടപെട മോടങ്ങിപ്വോവായിരെന്നാ....”

മറ്റൊരാള്‍സമാധാനിപ്പിച്ചു...

പ്വോട്ടണ്ണാ....ഓസി കിട്ടണ അവധികളല്ലീ.......പൈതങ്ങള് ഇത്തിപൂരം തന്തോയിക്കാന്ന് വിചാരിച്ച് കാണും....”

വോ...യെന്നിട്ട് യെന്തരായീ തന്തോയം...... ഇത്തോണത്തെ ഹര്‍ത്താല്ല്   മൂ........................വന്തി താഴ്വരകളില് വെന്തുരുകും പോലെ ആയില്ലീ.........”

വിടണ്ണാ.....പോട്ട് .....”

വോ പോട്ടെങ്കി പോട്ട്. എന്‍റെമ്മച്ചീ....യെന്തൊരു ദാഹം.... ഒയിരെ ക്യാന്ടീനി പോയി വോരോ ച്യായകള് കുടിച്ചേമ്മിച്ച് വരാം.....നിനക്ക് വേണോഡേയ് വല്ലോം കടിക്ക്യാന്‍........?”

കഴുത്തനക്കാന്‍പറ്റാതെ ചെറുപ്പക്കാരന്‍ഒരു നീണ്ട നെടുവീര്‍പ്പിട്ടു…. 


p.s:- ഒരു അപകടത്തില്‍ പരിക്കേറ്റു തിരുവനന്തപുരം മെഡിക്കല്‍കോളേജ് കാഷ്വലിറ്റി സര്‍ജിക്കല്‍ ഒബ്സേര്‍വേഷന്‍ വാര്‍ഡില്‍ ഒരു രാത്രി എനിക്ക് ചിലവഴിക്കേണ്ടിവന്നു. അന്ന്,  തൊട്ടടുത്ത കട്ടിലില്‍ നിന്നു കേട്ട ഒരു സംഭാഷണം ആണ് ചില വത്യാസങ്ങള്‍ വരുത്തി കുറിച്ചിരിക്കുന്നത്..... റിയാന്‍ നാജ എന്നത് എന്‍റെ പേര് (ഇംഗ്ലീഷ്‌) തിരിച്ചിട്ടിരിക്കുന്നതാണ് എന്ന് മനസ്സിലായികാണുമല്ലോ......



 "പ" എന്ന അക്ഷരത്തെ "ഫ" എന്ന് ഫറഞ്ഞു ശീലിച്ചുപോയവര്‍ ഫോറിന്‍
കണ്ട്രികളില്‍ "ഫണി" കിട്ടാതിരിക്കാന്‍ ഫ്രത്യേകം ശ്രദ്ധിക്കുക

ഒപ്പിടാന്‍ പറഞ്ഞാല്‍ , ഇംഗ്ലീഷ്‌ അറിയില്ലെങ്കില്‍
ദയവായി തിരിച്ച് " പക്ക ഒപ്പ് " ആണോന്ന് മാത്രം
ചോദിക്കരുത്....ജാഗ്രതൈ.....

Tuesday 23 July 2013

നിന്‍ നയനങ്ങള്‍



 
നിന്‍ നയനങ്ങളീവിധം
പ്രണയാര്‍ദ്രമാകിലും
നിന്‍ മൌനമെന്‍ കരളിലെ
നോവായ്‌ പടരുന്നു...