Monday, 29 July 2013
Tuesday, 23 July 2013
Sunday, 24 February 2013
Thursday, 14 February 2013
പ്രണയദിനം
ഒരു പ്രണയദിന സ്ലൈഡ്...
തമസ്സിന്‍ അഗാധങ്ങളില്‍ തെളിയുമൊരിളം തിരിനാളമായ് നീയെന്‍റെ ജീവിത താളുകള്‍ തെളിച്ചു
മൂകമാം എന്‍റെ മണ്‍വീണയില്‍
നീ അന്നൊരായിരം രാഗങ്ങള്‍ തീര്‍ത്തു
ഊര്‍ദ്ധ്വന്‍ വലിക്കുന്ന ജീവകോശങ്ങള്‍ക്ക്
രാഗാമൃതം നീ പകര്‍ന്നു
ഇന്നീ വഴികളില്‍ ഞാനറിയുന്നു നിന്‍
തീരാത്ത തീരാത്ത സ്നേഹം
Thursday, 7 February 2013
venanakkedu
തിരുവനന്തപുരത്ത് ഹയര്‍സെക്കന്‍ഡറി ഡയറക്ടരായ യുവ ഐ എ എസ് ഉദ്യോഗസ്ഥന് ശ്രീ കേശവേന്ദ്ര കുമാറിനെ ഒരു പ്രത്യേക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥി പ്രവര്‍ത്തകര്‍ കരിഓയിലില്‍ അഭിഷേകം ചെയ്തു. ഹയര്‍സെക്കന്‍ഡറി ഫീസ് വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് അദേഹത്തിന്റെ ചേംബറില്‍ തള്ളിക്കയറിയ എട്ടോളം പേര്‍ വരുന്ന വിദ്യാര്‍ത്ഥി നേതാക്കളാണ്‌ു പ്രാകൃതമായ ഇത്തരമൊരു സമരമുറ സ്വികരിച്ചത്. തിരുവനതപുരത്തിനെന്നല്ല കേരളത്തിന് തന്നെ അപമാനം വരുത്തിവച്ച ഈ കൃത്യം ചെയ്തവര്‍, അത് ഏത് പ്രത്യയശാസ്ത്രത്തിന്റെ പേരിലായാലും, മാപ്പര്‍ഹിക്കുന്നില്ല. ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച്, പിതാവിന് സാമ്പത്തികമായി താന്‍ ഒരു ബാധ്യതയാകതിരിക്കാന്‍ വിദൂര വിദ്യാഭ്യാസ മാര്‍ഗ്ഗം സ്വികരിച്ചു ഇരുപത്തിരണ്ടാം വയസില്‍തന്നെ IAS പരീക്ഷയില്‍ 45 ആം റാങ്കോടുകൂടി കേരളാ കേടറില്‍ ഒദ്യോഗികജീവിതം ആരംഭിച്ച ഈ ഉദ്യോഗസ്ഥനെ ഇത്തരത്തില്‍ അപമാനിച്ചത്, പ്രബുദ്ധരെന്നു അഭിമാനിക്കുന്ന കേരളത്തിലെ സാധാരണ ജനങ്ങള്‍ക്ക് നാണക്കേടും അതിലേറെ നടുക്കവും ഉണ്ടാക്കിയ ഒരു സംഭവമായിപ്പോയി. തിരുവനന്തപുരത്ത് ഇത്തരമൊരു സംഭവം നടന്നതില്‍ പ്രതിഷേധിച്ച് ഇന്നാട്ടുകാരനായ എന്റെയൊരു ചെറിയ കാര്‍ടൂണ്‍.....
Thursday, 27 December 2012
“ ഇരുമുടിയേറ്റി പെരുമല കയറി
ശ്രീ ശബരീശാ നിന്നെ വണങ്ങാന്‍
ഏവം
തീഷ്ണം മനമെന്നാലും
കൊതി തീര്‍ന്നില്ലെന്‍ പാദങ്ങള്‍ക്കീ
പൊന്നും പതിനെട്ടാംപടി കയറി....”
‘’ ചുവന്ന ഇടനാഴിയില്‍ ’’
കോടമഞ്ഞിന്‍റെ വെളുത്ത പ്രഭാതം...
മനസ്സില്‍ ഓര്‍മകളുടെ കുളിര്‍പ്പൂക്കാലം...
“ചുവന്ന ഇടനാഴിയില്‍” ഇരുട്ട് വീണാല്‍ പിന്നെ വല്ലാത്തൊരു
നിശബ്ദതയാണ്. ചുറ്റുമുള്ള
ഘോര വനപ്രദേശത്തെ
മേലാടയണിയിച്ച് കോടമഞ്ഞും ഉറക്കമാകുംപോള്‍ രാവിനു
വെള്ളപുതച്ച ഒരു മൃതശരീരത്തിന്റെ ശാന്തഭാവം
കൈവരും. കിടപ്പുമുറിയിലെ ഇത്തിരിവെട്ടവും കെടുത്തി
“നീവാര്‍”
വരിഞ്ഞ കട്ടിലിലേക്ക്
വീഴുമ്പോള്‍ കൈയില്‍
ഒരു മൊബൈല്‍ഫോണ്‍ കൂട്ടിനുണ്ടാകും. അതില്‍നിന്ന്
കാതിലേക്ക് അരിച്ചിറങ്ങുന്ന ഒരു പഴയ മലയാള ഗാനം
എന്റെ കണ്ണുകളില്‍ ഒരു നനുത്ത
നൊമ്പരത്തിന്റെ ഈറന്‍
പടര്‍ത്തും. ഒരു
താരാട്ടുപാട്ടു പോലെ എന്നെ ഉറക്കത്തിലേക്കു
കൂട്ടികൊണ്ട് പോകുന്ന, “നാളികേരത്തിന്റെ
നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്“
എന്ന ഈ ഗാനം എന്റെമാത്രമല്ല, ഓരോ മലയാളി
സൈനികന്‍റെയും
നൊമ്പരമാണ്.... അവന്റെ സുകൃതവും....
മാന്യരേ,
കാച്ചാണി നടുവിളാകത്ത് ആനനിരങ്ങിയ വീട്ടില്‍
കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി ആണ്ടുതോറും നടത്തിവരുന്ന വിവാഹമഹോത്സവം ഈ
വര്‍ഷവും ഡിസംബര്‍ മാസം
പതിനാലാം തീയതി പകല്‍ പത്തര മണിക്ക്
വധൂഗൃഹത്തില്‍ വച്ച് പൂര്‍വാധികം ഭംഗിയായി നടത്താന്‍
നിശ്ചയിച്ചിട്ടുള്ളതിനാല്‍ തങ്ങളുടെ മഹനീയ സാനിദ്ധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു.
വധു പൊന്നുതങ്കി
വിധേയന്‍
വരന്‍ :-ശങ്കുണ്ണിപിള്ള
പാച്ചുപിള്ള
ശു
Subscribe to:
Posts (Atom)








