Tuesday 27 November 2012






അനാഥന്‍


കുഞ്ഞേ ഉറങ്ങുക....
ഇന്നീയിളംതിരി വെട്ടത്തില്‍
ഈ തണുത്ത തറയില്‍, നീ കോറിയിട്ട
നിന്നമ്മതന്‍ ചൂടേറ്റുറങ്ങുക...
കാതില്‍ താരാട്ടു കേള്‍ക്കാം, നിനക്ക് നിന്‍
കണ്‍കളില്‍ അമ്മതന്‍ സ്മേരവും കണ്ടിടാം
കവിളില്‍ ചുടുചുംബനപ്പുക്കളറിഞ്ഞിടാം
ചുണ്ടില്‍ മുലപ്പാല്‍മധുരം നുകര്‍ന്നിടാം
എങ്കിലും......................
ഒരിക്കലും....................,
കരയരുത് മകനേ...നിന്നമ്മതന്‍
കരങ്ങള്‍ക്കതാവില്ല നിന്‍ കണ്ണീര്‍ തുടച്ചിടാന്‍ .....!

2 comments:

  1. Plz do attach one Aggregator with your Blog so that the entire blog community could get your posts as soon as it is being posted.That will also ensure your Blog's presence in this community too..Anyway go ahead with more sentimental nostalgic en-devours.My wishes.....

    ReplyDelete
    Replies
    1. താങ്കളുടെ കമന്റ് യഥാസമയം കാണാന്‍ സാധിക്കാതെപോയതില്‍ അതിയായ ഖേദമുണ്ട്‌. ക്ഷമിക്കുക.
      aggregatorനേയും മറ്റും കുറിച്ചു അറിവില്ല. മലയാളം ഫോണ്ടിനെ കുറിച്ച് പറഞ്ഞ്‌തന്നത്‌പോലെ ഇതിനെ കുറിച്ചും അറിവ്‌ നല്കാന്‍ അപേക്ഷ...ഇനിയും കമന്റുകള്‍ എഴുതണം....ആശംസകള്‍..

      Delete