Sunday 15 December 2013

മണ്ണിലേക്ക് മണ്ടേല...


മണ്ണിലേക്ക് മണ്ടേല...


കറുത്ത മക്കള്‍ക്കാശ്രയമേകിയ ‘മാടിബ’
യിന്നിഹ മണ്ണടിയുമ്പോള്‍,
നീയുരുവിട്ടൊരു മോചനമന്ത്രം
മന്നിതിലാകെ മുഴങ്ങീടുന്നു...
കൊടിയൊരു വര്‍ണ്ണവിവേചനമെല്ലാം
ഊരിയെറിഞ്ഞവിരാമം ഭൂവില്‍
സ്വൈരവിഹാരമുറപ്പിച്ചവിരതമോരോ
മര്‍ത്ത്യനുമാഹ്ലാദിക്കെ, ഉടലിന്‍ നിറവും
കോലവുമെണ്ണിയ വംശവെറിക്കാരെങ്ങോ പോയി...
വരുമൊരു പകലിന്‍ മധുരിമ നിന്നുടെ
ഹൃത്തിലൊളിപ്പിച്ചതു നുകരാനൊരു കാലം-
വരുമെന്നാശിചൊരു പുരുഷായുസ്സിരുളിന്‍ കയ്പ്പു നുകര്‍ന്നു....
തടവറതന്‍ ചെറുമുറിയില്‍ നിന്നുമൊരഗ്നിജ്വൊലിപ്പി-
ച്ചാളിക്കത്തിച്ചണികളിലാകെ വിതാനിച്ചൊടുവില്‍
വിജയത്തിന്‍ ചിരിതൂകി നീയൊരു
ഗാന്ധിയനെന്നഭിമാനത്തോടെ.....
കാലം നിന്നുടെ നാമം സ്വര്‍ണ്ണത്തൂലികകൊണ്ട് കുറിക്കും
പിന്നതു പാരില്‍ നിത്യവുമൊഴുകിനടക്കും
മാലേയത്തിന്‍ സൌരഭ്യം പോല്‍........
                                  

Thursday 12 December 2013

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി

  
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അലംഭാവം മൂലമാണ് മുഖ്യമന്ത്രിക്ക് ജനസമ്പര്‍ക്ക പരിപാടി നടത്തേണ്ടി വരുന്നതെന്ന് ഹൈക്കോടതി....



Sunday 1 December 2013

കുറ്റിക്കാടന്‍ ആടുതോമയ്ക്കു പണികൊടുത്തു....കാണുക സ്ഫടികം രണ്ടാം ഭാഗം

കുറ്റിക്കാടന്‍ ആടുതോമയ്ക്കു പണികൊടുത്തു....കാണുക.....സ്ഫടികം രണ്ടാം ഭാഗം......:-)

ഹെല്‍മെറ്റ്‌ ഒരു "മസ്റ്റ്‌" ആണെന്ന് അതു ധരിക്കേണ്ടുന്ന ജനസമൂഹത്തിനു സ്വയമേവ തോന്നുമ്പോള്‍ അവര്‍ ഒരു മെച്ചപ്പെട്ട ട്രാഫിക് സംസ്കാരത്തിന്‍റെ ഭാഗമാകുന്നു. വേഗ നിയന്ത്രണത്തിലും, മറ്റു റോഡു നിയമങ്ങള്‍ പാലിക്കുന്നതിലും അവര്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിലൂടെ അപകടങ്ങള്‍ കുറയുന്നു. ഹെല്‍മെറ്റ്‌ പരിശോധനയില്‍ കാണിക്കുന്ന ശുഷ്കാന്തി റോഡു വികസനം പോലെയുള്ള മറ്റു അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപെടുത്തുന്നതിലും കാലാകാലങ്ങളില്‍ അധികാരത്തില്‍ വരുന്ന സര്‍ക്കാരുകള്‍ കാണിക്കേണ്ടതുണ്ട്.......

ഹെല്‍മെറ്റ്‌ സിനിമയിലും നിര്‍ബന്ധം

ഹെല്‍മെറ്റ്‌ സിനിമയിലും നിര്‍ബന്ധമാക്കുന്നു........


ഹെല്‍മെറ്റ്‌ ഇല്ലാതെ വണ്ടിയോടിക്കുന്നതായി സ്വപ്നം കാണുന്നവരേയും
കസ്റ്റടിയില്‍ എടുക്കട്ടെ സാര്‍........

ഹെല്‍മെറ്റ്‌ പരിശോധന, പോലീസിന് ജനങ്ങളെ ബുദ്ധിമുട്ടിക്കുവാനുള്ള ഒരു ഉപാധിയായി കാണരുത്. നിയമം കര്‍ശനമായി പാലിക്കപെടുന്നു എന്ന് ഉറപ്പുവരുത്തുന്നതിനോടൊപ്പം, അതു പൊതുജനങ്ങള്‍ക്കു ഉപദ്രവമാകാതെ ശ്രദ്ധിക്കേണ്ട ചുമതലയും സര്‍ക്കാരിനുണ്ട്. വാഹന/ഹെല്‍മറ്റ് പരിശോധനകള്‍ കഴിവതും സര്‍ക്കിള്‍ ഇന്‍സ്പെക്ടറില്‍ കുറയാത്ത ഉധ്യോഗസ്ഥരുടെ നേതൃത്വത്തില്‍, ഒരു വീഡിയോ ക്യാമറയുടെ സഹായത്തോടെ, പെരുമാറ്റത്തില്‍ മാന്യത ഉറപ്പുവരുത്തികൊണ്ട് നിര്‍വഹിച്ചാല്‍ ഇക്കാര്യത്തില്‍ വ്യാപകമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പരാതിക്കള്‍ക്ക് ഒരളവുവരെ പരിഹാരമാകും....

Thursday 21 November 2013

വിമാനത്താവളം

വസ്തു വില്പനയ്ക്ക്.....

കേരളത്തിലെ പത്ര മാസികകളില്‍ ഉടന്‍ പ്രതീക്ഷിക്കാവുന്ന ഒരു പരസ്യം.....

കൊട്ടാരക്കര, കൊടുങ്ങല്ലൂര്‍, തൃക്കാക്കര, തൃശൂര്‍, കാസര്‍ഗോഡ്‌, വേളാങ്കണ്ണി തുടങ്ങിയ സ്ഥലങ്ങളില്‍ 400 / 500 ഏക്കര്‍ വിസ്താരം വരുന്ന, വിമാനത്താവളം പണിയാന്‍ അനുയോജ്യമായ ഭൂമി ഉടന്‍ വില്പനയ്ക്ക്....
ബന്ധപ്പെടുക.978464589990, 298857754667347



 ആറന്മുള വിമാനത്താവള പദ്ധതിയെ, ഒരു പാരിസ്ഥിതി സ്നേഹി എന്ന നിലയില്‍ ഞാന്‍ ശക്തമായി എതിര്‍ക്കുന്നു........എല്ലാ ജില്ലകളിലും ഒരു വിമാനത്താവളം വേണമെന്നു നിര്‍ബന്ധമാണെങ്കില്‍ അതു നമുക്ക് യഥേഷ്ടമുള്ള സമുദ്രതീരത്ത്, ഗള്‍ഫുരാജ്യങ്ങളില്‍ കാണുന്നതുപോലെ കടല്‍ നികത്തിയുള്ള വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കട്ടെ. ....രൂക്ഷമായ കടല്‍ക്ഷോഭം മൂലം ദുരിതമനുഭവിക്കുന്ന തീരദേശവാസികള്‍ക്ക് ഇത്തരമൊരു പദ്ധതി ഉപയോഗപ്രദമാകുകയും ചെയ്യും...........

കേരളം



പൂട്ടിക്കിടക്കുന്ന കുടില്‍ വ്യവസായങ്ങളും
പൂട്ടാതെ കിടക്കുന്ന പുഞ്ചനെല്‍പ്പാടങ്ങളും
കൂട്ടിവായിച്ചാലത് കേരളമായിടും......

Sunday 4 August 2013

ചടങ്ങ്

നഗരത്തിന്‍റെ ഹൃദയഭാഗത്ത് താന്‍ പണികഴിപ്പിച്ച നാലാമത്തെ വീടിന്‍റെ പാലുകാച്ചല്‍ ചടങ്ങിനു തന്‍റെ അമ്മയെ ക്ഷണിക്കാന്‍ അയാള്‍ അകലെയുള്ള വൃദ്ധസദനത്തിലേക്ക്‌ കാറോടിച്ചു പോയി.

Monday 29 July 2013

തിരോന്തോരം ഹര്‍ത്താല്‍










ഒരു തിരോന്തോരം ഹര്‍ത്താല്‍‍‍.

തിരുവനന്തപുരം മെഡിക്കല്‍കോളേജിലെ സര്‍ജിക്കല്‍‍‍ I.C.U വാര്‍ഡിലേക്ക്, ദേഹമാസകലം ബാണ്ടേജിട്ട ഒരു ചെറുപ്പക്കാരനെ അയാളുടെ ചില സുഹ്രുത്തുക്കള്‍ ചേര്‍ന്ന് സ്ട്രെച്ചറില്‍ഉന്തിത്തള്ളി കൊണ്ടുവന്നു കിടത്തി. ഒരു കണ്ണ് നീരുവന്നു തുറക്കാന്‍കഴിയാത്ത അവസ്ഥയില്‍‍ . പകുതിയടഞ്ഞ മറ്റേ കണ്ണുകൊണ്ട് അയാള്‍ചുറ്റും പരതിനോക്കുന്നുണ്ട്.

തലനാരിഴകൊണ്ട് മരണത്തില്‍നി്ന്നും രക്ഷപെട്ടതാണെന്ന് വ്യക്തം.
കൂട്ടുകാര്‍അയാളുടെ ചുറ്റുംകൂടി നിന്ന് ആശ്വസിപ്പിക്കുന്നു.

യെന്തരായാലും ജീവമ്പോയില്ലല്ല്...ഫാഗ്യം. എല്ലുകള് ത്വോനെ ഒടിഞ്ഞെന്നാണ് ലങ്ങേര് പറയണത്......ദ്യേവി കാത്തെന്നു പറഞ്ഞാമതിയല്ല്......"

"
യെവെന്‍റെ ഒയിഫിനെ അറിയിച്ചാഡേയ്....?”

വോ അണ്ണാ .....പയലകള് പെയ്യിറ്റണ്ട്... യെന്തിര് പാടാ....””

പെരെട്ട കൂതറ കെളവൈന്‍കേറി കുറുവേ ചാടിയതാണ് കലിപ്പായത്

ലങ്ങേര് കാഞ്ഞാഡേയ്...,,?”

വോ കായണ്......! ഒരിള്ളൂളം ച്വോര പോയി. അത്ര അന്നെ. യെന്നിട്ട് നിന്ന് ഡയലോഗ്കള് വിടണ ക്യേട്ടപ്പം രണ്ട് പള്ള്കള് വിളിക്യാനകൊണ്ട്ച്വറിഞ്ഞ് വന്നതാണ്...”

വോ.......... എന്തെരോ ആയിക്കൊണ്ട്പ്വോട്ടെഡേയ്... കാര്യങ്ങള് ഫങ്ങിയായി നടന്നത് പോരീ.....പ്വോലീസ്കാര് മെഡിക്കലി കൊണ്ടോന്നോണ്ട് ക്വൊള്ളാം....... ജന്നല്ലാശൂത്രീലോട്ടു യെങ്ങാനും കെട്ടിയെടിത്തിരിന്നെങ്കി....തള്ളേ....യെവയ്യെപ്പെഴേ കാഞ്ഞുപോയേനായിരിന്ന്...”

വോ...ഒള്ളഅന്നെ....അണ്ണാ.....’

വേദനകൊണ്ട് ചെറുപ്പക്കാരന്വീണ്ടും പരതി നോക്കുന്നു...

ബേഷാ വേദന ഒണ്ടാഡേയ്....?....കാണും......യെല്ലുകള് അല്ലീ പൊട്ടിയത്....”

കൂട്ടത്തില്‍മുതിര്‍ന്ന ഒരാള്‍രോഷം കൊണ്ടു........

കണ്ണന്തിരുവ്കള് കാണിക്ക്യാന്പോയിട്ടല്ലേഡേയ്.......ഹര്ത്താല് ദെവസം കീടങ്ങള്അടിച്ചിലെങ്കി യെന്തെര്.......യെവെന്‍റെ അമ്മായിയമ്മേരെ........പെടപെട മോടങ്ങിപ്വോവായിരെന്നാ....”

മറ്റൊരാള്‍സമാധാനിപ്പിച്ചു...

പ്വോട്ടണ്ണാ....ഓസി കിട്ടണ അവധികളല്ലീ.......പൈതങ്ങള് ഇത്തിപൂരം തന്തോയിക്കാന്ന് വിചാരിച്ച് കാണും....”

വോ...യെന്നിട്ട് യെന്തരായീ തന്തോയം...... ഇത്തോണത്തെ ഹര്‍ത്താല്ല്   മൂ........................വന്തി താഴ്വരകളില് വെന്തുരുകും പോലെ ആയില്ലീ.........”

വിടണ്ണാ.....പോട്ട് .....”

വോ പോട്ടെങ്കി പോട്ട്. എന്‍റെമ്മച്ചീ....യെന്തൊരു ദാഹം.... ഒയിരെ ക്യാന്ടീനി പോയി വോരോ ച്യായകള് കുടിച്ചേമ്മിച്ച് വരാം.....നിനക്ക് വേണോഡേയ് വല്ലോം കടിക്ക്യാന്‍........?”

കഴുത്തനക്കാന്‍പറ്റാതെ ചെറുപ്പക്കാരന്‍ഒരു നീണ്ട നെടുവീര്‍പ്പിട്ടു…. 


p.s:- ഒരു അപകടത്തില്‍ പരിക്കേറ്റു തിരുവനന്തപുരം മെഡിക്കല്‍കോളേജ് കാഷ്വലിറ്റി സര്‍ജിക്കല്‍ ഒബ്സേര്‍വേഷന്‍ വാര്‍ഡില്‍ ഒരു രാത്രി എനിക്ക് ചിലവഴിക്കേണ്ടിവന്നു. അന്ന്,  തൊട്ടടുത്ത കട്ടിലില്‍ നിന്നു കേട്ട ഒരു സംഭാഷണം ആണ് ചില വത്യാസങ്ങള്‍ വരുത്തി കുറിച്ചിരിക്കുന്നത്..... റിയാന്‍ നാജ എന്നത് എന്‍റെ പേര് (ഇംഗ്ലീഷ്‌) തിരിച്ചിട്ടിരിക്കുന്നതാണ് എന്ന് മനസ്സിലായികാണുമല്ലോ......



 "പ" എന്ന അക്ഷരത്തെ "ഫ" എന്ന് ഫറഞ്ഞു ശീലിച്ചുപോയവര്‍ ഫോറിന്‍
കണ്ട്രികളില്‍ "ഫണി" കിട്ടാതിരിക്കാന്‍ ഫ്രത്യേകം ശ്രദ്ധിക്കുക

ഒപ്പിടാന്‍ പറഞ്ഞാല്‍ , ഇംഗ്ലീഷ്‌ അറിയില്ലെങ്കില്‍
ദയവായി തിരിച്ച് " പക്ക ഒപ്പ് " ആണോന്ന് മാത്രം
ചോദിക്കരുത്....ജാഗ്രതൈ.....

Tuesday 23 July 2013

നിന്‍ നയനങ്ങള്‍



 
നിന്‍ നയനങ്ങളീവിധം
പ്രണയാര്‍ദ്രമാകിലും
നിന്‍ മൌനമെന്‍ കരളിലെ
നോവായ്‌ പടരുന്നു...

Wednesday 3 April 2013



കനകം മൂലം കാമിനി മൂലം ചാനല്‍ പലവിധം ഉലകില്‍ സുലഭം...

Thursday 14 February 2013

പ്രണയദിനം





ഒരു പ്രണയദിന സ്ലൈഡ്‌...              







തമസ്സിന്‍ അഗാധങ്ങളില്‍ തെളിയുമൊരിളം തിരിനാളമായ്‌ നീയെന്‍റെ ജീവിത താളുകള്‍ തെളിച്ചു

മൂകമാം എന്‍റെ മണ്‍വീണയില്‍
നീ അന്നൊരായിരം രാഗങ്ങള്‍ തീര്‍ത്തു
ഊര്‍ദ്ധ്വന്‍ വലിക്കുന്ന ജീവകോശങ്ങള്‍ക്ക്
രാഗാമൃതം നീ പകര്‍ന്നു
ഇന്നീ വഴികളില്‍ ഞാനറിയുന്നു നിന്‍
തീരാത്ത തീരാത്ത സ്നേഹം

    

Thursday 7 February 2013

venanakkedu

തിരുവനന്തപുരത്ത് ഹയര്‍സെക്കന്‍ഡറി ഡയറക്ടരായ യുവ ഐ എ എസ്‌ ഉദ്യോഗസ്ഥന് ശ്രീ കേശവേന്ദ്ര കുമാറിനെ ഒരു പ്രത്യേക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥി പ്രവര്‍ത്തകര്‍ കരിഓയിലില്‍ അഭിഷേകം ചെയ്തു. ഹയര്‍സെക്കന്‍ഡറി ഫീസ് വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് അദേഹത്തിന്റെ ചേംബറില്‍ തള്ളിക്കയറിയ എട്ടോളം പേര്‍ വരുന്ന വിദ്യാര്‍ത്ഥി നേതാക്കളാണ്‌ു പ്രാകൃതമായ ഇത്തരമൊരു സമരമുറ സ്വികരിച്ചത്. തിരുവനതപുരത്തിനെന്നല്ല കേരളത്തിന് തന്നെ അപമാനം വരുത്തിവച്ച ഈ കൃത്യം ചെയ്തവര്‍, അത് ഏത് പ്രത്യയശാസ്ത്രത്തിന്റെ പേരിലായാലും, മാപ്പര്‍ഹിക്കുന്നില്ല. ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച്‌, പിതാവിന് സാമ്പത്തികമായി താന്‍ ഒരു ബാധ്യതയാകതിരിക്കാന്‍ വിദൂര വിദ്യാഭ്യാസ മാര്‍ഗ്ഗം സ്വികരിച്ചു ഇരുപത്തിരണ്ടാം വയസില്‍തന്നെ IAS പരീക്ഷയില്‍ 45 ആം റാങ്കോടുകൂടി കേരളാ കേടറില്‍ ഒദ്യോഗികജീവിതം ആരംഭിച്ച ഈ ഉദ്യോഗസ്ഥനെ ഇത്തരത്തില്‍ അപമാനിച്ചത്, പ്രബുദ്ധരെന്നു അഭിമാനിക്കുന്ന കേരളത്തിലെ സാധാരണ ജനങ്ങള്‍ക്ക് നാണക്കേടും അതിലേറെ നടുക്കവും ഉണ്ടാക്കിയ ഒരു സംഭവമായിപ്പോയി. തിരുവനന്തപുരത്ത് ഇത്തരമൊരു സംഭവം നടന്നതില്‍ പ്രതിഷേധിച്ച് ഇന്നാട്ടുകാരനായ എന്റെയൊരു ചെറിയ കാര്‍ടൂണ്‍.....