Sunday 15 December 2013

മണ്ണിലേക്ക് മണ്ടേല...


മണ്ണിലേക്ക് മണ്ടേല...


കറുത്ത മക്കള്‍ക്കാശ്രയമേകിയ ‘മാടിബ’
യിന്നിഹ മണ്ണടിയുമ്പോള്‍,
നീയുരുവിട്ടൊരു മോചനമന്ത്രം
മന്നിതിലാകെ മുഴങ്ങീടുന്നു...
കൊടിയൊരു വര്‍ണ്ണവിവേചനമെല്ലാം
ഊരിയെറിഞ്ഞവിരാമം ഭൂവില്‍
സ്വൈരവിഹാരമുറപ്പിച്ചവിരതമോരോ
മര്‍ത്ത്യനുമാഹ്ലാദിക്കെ, ഉടലിന്‍ നിറവും
കോലവുമെണ്ണിയ വംശവെറിക്കാരെങ്ങോ പോയി...
വരുമൊരു പകലിന്‍ മധുരിമ നിന്നുടെ
ഹൃത്തിലൊളിപ്പിച്ചതു നുകരാനൊരു കാലം-
വരുമെന്നാശിചൊരു പുരുഷായുസ്സിരുളിന്‍ കയ്പ്പു നുകര്‍ന്നു....
തടവറതന്‍ ചെറുമുറിയില്‍ നിന്നുമൊരഗ്നിജ്വൊലിപ്പി-
ച്ചാളിക്കത്തിച്ചണികളിലാകെ വിതാനിച്ചൊടുവില്‍
വിജയത്തിന്‍ ചിരിതൂകി നീയൊരു
ഗാന്ധിയനെന്നഭിമാനത്തോടെ.....
കാലം നിന്നുടെ നാമം സ്വര്‍ണ്ണത്തൂലികകൊണ്ട് കുറിക്കും
പിന്നതു പാരില്‍ നിത്യവുമൊഴുകിനടക്കും
മാലേയത്തിന്‍ സൌരഭ്യം പോല്‍........
                                  

No comments:

Post a Comment