Sunday 15 December 2013

മണ്ണിലേക്ക് മണ്ടേല...


മണ്ണിലേക്ക് മണ്ടേല...


കറുത്ത മക്കള്‍ക്കാശ്രയമേകിയ ‘മാടിബ’
യിന്നിഹ മണ്ണടിയുമ്പോള്‍,
നീയുരുവിട്ടൊരു മോചനമന്ത്രം
മന്നിതിലാകെ മുഴങ്ങീടുന്നു...
കൊടിയൊരു വര്‍ണ്ണവിവേചനമെല്ലാം
ഊരിയെറിഞ്ഞവിരാമം ഭൂവില്‍
സ്വൈരവിഹാരമുറപ്പിച്ചവിരതമോരോ
മര്‍ത്ത്യനുമാഹ്ലാദിക്കെ, ഉടലിന്‍ നിറവും
കോലവുമെണ്ണിയ വംശവെറിക്കാരെങ്ങോ പോയി...
വരുമൊരു പകലിന്‍ മധുരിമ നിന്നുടെ
ഹൃത്തിലൊളിപ്പിച്ചതു നുകരാനൊരു കാലം-
വരുമെന്നാശിചൊരു പുരുഷായുസ്സിരുളിന്‍ കയ്പ്പു നുകര്‍ന്നു....
തടവറതന്‍ ചെറുമുറിയില്‍ നിന്നുമൊരഗ്നിജ്വൊലിപ്പി-
ച്ചാളിക്കത്തിച്ചണികളിലാകെ വിതാനിച്ചൊടുവില്‍
വിജയത്തിന്‍ ചിരിതൂകി നീയൊരു
ഗാന്ധിയനെന്നഭിമാനത്തോടെ.....
കാലം നിന്നുടെ നാമം സ്വര്‍ണ്ണത്തൂലികകൊണ്ട് കുറിക്കും
പിന്നതു പാരില്‍ നിത്യവുമൊഴുകിനടക്കും
മാലേയത്തിന്‍ സൌരഭ്യം പോല്‍........
                                  

Thursday 12 December 2013

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി

  
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അലംഭാവം മൂലമാണ് മുഖ്യമന്ത്രിക്ക് ജനസമ്പര്‍ക്ക പരിപാടി നടത്തേണ്ടി വരുന്നതെന്ന് ഹൈക്കോടതി....



Sunday 1 December 2013

കുറ്റിക്കാടന്‍ ആടുതോമയ്ക്കു പണികൊടുത്തു....കാണുക സ്ഫടികം രണ്ടാം ഭാഗം

കുറ്റിക്കാടന്‍ ആടുതോമയ്ക്കു പണികൊടുത്തു....കാണുക.....സ്ഫടികം രണ്ടാം ഭാഗം......:-)

ഹെല്‍മെറ്റ്‌ ഒരു "മസ്റ്റ്‌" ആണെന്ന് അതു ധരിക്കേണ്ടുന്ന ജനസമൂഹത്തിനു സ്വയമേവ തോന്നുമ്പോള്‍ അവര്‍ ഒരു മെച്ചപ്പെട്ട ട്രാഫിക് സംസ്കാരത്തിന്‍റെ ഭാഗമാകുന്നു. വേഗ നിയന്ത്രണത്തിലും, മറ്റു റോഡു നിയമങ്ങള്‍ പാലിക്കുന്നതിലും അവര്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിലൂടെ അപകടങ്ങള്‍ കുറയുന്നു. ഹെല്‍മെറ്റ്‌ പരിശോധനയില്‍ കാണിക്കുന്ന ശുഷ്കാന്തി റോഡു വികസനം പോലെയുള്ള മറ്റു അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപെടുത്തുന്നതിലും കാലാകാലങ്ങളില്‍ അധികാരത്തില്‍ വരുന്ന സര്‍ക്കാരുകള്‍ കാണിക്കേണ്ടതുണ്ട്.......

ഹെല്‍മെറ്റ്‌ സിനിമയിലും നിര്‍ബന്ധം

ഹെല്‍മെറ്റ്‌ സിനിമയിലും നിര്‍ബന്ധമാക്കുന്നു........


ഹെല്‍മെറ്റ്‌ ഇല്ലാതെ വണ്ടിയോടിക്കുന്നതായി സ്വപ്നം കാണുന്നവരേയും
കസ്റ്റടിയില്‍ എടുക്കട്ടെ സാര്‍........

ഹെല്‍മെറ്റ്‌ പരിശോധന, പോലീസിന് ജനങ്ങളെ ബുദ്ധിമുട്ടിക്കുവാനുള്ള ഒരു ഉപാധിയായി കാണരുത്. നിയമം കര്‍ശനമായി പാലിക്കപെടുന്നു എന്ന് ഉറപ്പുവരുത്തുന്നതിനോടൊപ്പം, അതു പൊതുജനങ്ങള്‍ക്കു ഉപദ്രവമാകാതെ ശ്രദ്ധിക്കേണ്ട ചുമതലയും സര്‍ക്കാരിനുണ്ട്. വാഹന/ഹെല്‍മറ്റ് പരിശോധനകള്‍ കഴിവതും സര്‍ക്കിള്‍ ഇന്‍സ്പെക്ടറില്‍ കുറയാത്ത ഉധ്യോഗസ്ഥരുടെ നേതൃത്വത്തില്‍, ഒരു വീഡിയോ ക്യാമറയുടെ സഹായത്തോടെ, പെരുമാറ്റത്തില്‍ മാന്യത ഉറപ്പുവരുത്തികൊണ്ട് നിര്‍വഹിച്ചാല്‍ ഇക്കാര്യത്തില്‍ വ്യാപകമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പരാതിക്കള്‍ക്ക് ഒരളവുവരെ പരിഹാരമാകും....